പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേത്തുടർന്ന് ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് നട തുറന്നത്.
ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്നും രാവിലെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നട തുറക്കാൻ വൈകിയതിനാൽ തീർത്ഥാടകർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
Discussion about this post