ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി എംപിമാരില്‍ നിന്ന് ഉജ്ജ്വല സ്വീകരണം.രാജസ്ഥാന്‍ ,മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷം നടന്ന പാര്‍ലമെന്ററി യോഗത്തിലാണ് പ്രധാന മന്ത്രിയെ ബിജെപി നേതാക്കള്‍ ഉജ്ജ്വല സ്വീകരണത്തോടെ സ്വീകരിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. മോദി ജി കാ സ്വാഗത് ഹേ എന്ന മുദ്രാവാക്യങ്ങളും കരഘോഷങ്ങളുമായാണ് പാര്‍ട്ടി എംപിമാര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുളള സസ്‌പെന്‍സിന് ഇടയിലാണ് ബിജെപിയുടെ ആദ്യ യോഗം. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് പുതിയ മന്ത്രിസഭകളെ നയിക്കാന്‍ സാധ്യതയുളള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയെന്ന നിര്‍ണായക ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024 ലേക്കുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കുള്ള മറുപടിയാണ്. മദ്ധ്യപ്രദേശില്‍ 20 വര്‍ഷത്തോളം ഭരണത്തിലുണ്ടായിരുന്ന ബിജെപി
163 സീറ്റുകള്‍ നേടി മികച്ച ജനവിധി നേടിയപ്പോള്‍ കോണ്‍ഗ്രസ് 66 സീറ്റുകള്‍ മാത്രമാണ് നേടിയത്. രാജസ്ഥാനില്‍ ബിജെപി 115 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 69 സീറ്റുകളാണ് ലഭിച്ചത്. ഛത്തീസ്ഗഡില്‍ 90 സീറ്റുകളില്‍ ബിജെപി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 35 സീറ്റുകളാണ് ലഭിച്ചത്. ഇപ്പോള്‍ ബിജെപി മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ ഒരുങ്ങുകയാണ്.
Discussion about this post