മോസ്‌കോ: റഷ്യയിലെ ബ്രയാന്‍സ്‌കിലെ സ്‌കൂളില്‍ സഹ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊല്ലപ്പെടുത്തി പതിനാലുകാരി. അഞ്ച് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു.
അച്ഛന്റെ പമ്പ് ആക്ഷന്‍ ഷോട്ട്ഗണ്ണുമായി കുട്ടി സ്‌കൂളില്‍ എത്തുകയും സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം അക്രമി സ്‌ക്കൂളില്‍ വെച്ച് തന്നെ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടി എങ്ങനെയാണ് തോക്ക് സ്‌ക്കൂളിലേക്ക് കൊണ്ടുവന്നത് എന്നും വെടിവെയ്ക്കാന്‍ ഉണ്ടായ കാരണവും വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
Discussion about this post