കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം .സംഭവത്തെ തുടര്‍ന്ന് ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്. ആശുപത്രിയില്‍ ശരിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ബാക്കിയുള്ള കുട്ടികളെ എസ്എന്‍സിയുവില്‍ നിന്ന് ജംഗിപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി.
രോഗികളുടെ എണ്ണം കൂടിയപ്പോള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല’അതിനാലാണ് മരണങ്ങള്‍ സംഭവിച്ചത് എന്നാണ് ആശുപത്രിക്കാര്‍ പ്രതികരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് കുട്ടികള്‍ മരിച്ചു.ഞങ്ങള്‍ ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചു.അവരുടെ അന്വേഷണത്തില്‍ മിക്ക കുട്ടികള്‍ക്കും പോഷകാഹാരക്കുറവുള്ളവരാണന്നും ,ഭാരക്കുറവും കണ്ടെത്തി. കൂടാതെ ഹൃദയസബന്ധമായ പ്രശ്‌നവും ഉണ്ടായിരുന്നു. എന്നാല്‍ അവരെ ചികിത്സിക്കാന്‍ ഇവിടെ സൗകര്യമില്ല. വേറെ എവിടെയെങ്കിലും കൊണ്ടുപോവാന്‍ സമയവുമില്ല. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ പ്രെഫസര്‍ അമിത് ദാന്‍ പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉറപ്പ് നല്‍കി. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Discussion about this post