തിരുവനന്തപുരം : കേരളത്തിൽ സ്ത്രീധന നിരോധന നിയമം 1961 മുതല്‍ നിലവിലുണ്ട്. ഇപ്പോഴും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ 15 വര്‍ഷത്തിനിടെ കേരളത്തിൽ സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായത് 260 പെണ്‍കുട്ടികള്‍ക്കാണ്. കൂടാതെ സ്ത്രീധന പീഡനക്കേസുകള്‍ പ്രതിവര്‍ഷം അയ്യായിരം എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സ്ത്രീധനത്തിന്റെ പേരില്‍ പീഡനം സഹിക്കാനാവാതെ വിവാഹബന്ധം വേര്‍പെടുത്തുന്നതും വളരെ യധികം കൂടി വരുകയാണ്. 28 കുടുംബകോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളാണ് ഉള്ളത്. സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ 5വര്‍ഷം തടവ്, 15,000രൂപ പിഴ.സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ്, 10,000 രൂപ പിഴ.സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താല്‍ അഞ്ചുവര്‍ഷം തടവ്, 15000 രൂപ പിഴ എന്നിങ്ങനെയൊക്കെ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിക്കുന്നത്.
സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊന്ന അത്യപൂര്‍വ ക്രൂരതയുള്ള നാടാണ് കേരളം. സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഒടുവിലത്തെ ഇരയായിരുന്നു ഡോ ഷഹാന. പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന അടൂരിലെ ഉത്ര, ഓയൂരില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാര,കൊല്ലത്ത് ഡോ .വിസ്മയ, എന്നിവരെല്ലാം സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ പോയവരാണ
Discussion about this post