ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ ഏറ്റവും വിലപിടിപ്പുളള താരമായിരുന്ന യുവരാജ് സിങ്ങിനെ ഡല്‍ഹി ടീം ഒഴിവാക്കി. ബജറ്റ് അനുവദിക്കാത്തതു മൂലമാണ് യുവരാജിനെ ഒഴിവാക്കുന്നതെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സി.ഇ.ഒ ഹേമന്ത് ദുവ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 16 കോടി രൂപയ്ക്കായിരുന്നു യുവരാജിനെ ഡല്‍ഹി സ്വന്തമാക്കിയത്. എന്നാല്‍ 13 ഇന്നിംഗ്സുകളില്‍ നിന്ന് 20ല്‍ താഴെ ശരാശരിയില്‍ 248 റണ്‍സും 7 വിക്കറ്റുളും നേടാനെ യുവരാജിന് കഴിഞ്ഞിരുന്നുളളു. യുവരാജിനെ കൂടാതെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിനെയും(7.5 കോടി) ഡല്‍ഹി ഒഴിവാക്കി.
10.5 കോടി നല്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ദിനേശ് കാര്‍ത്തിക്ക്, കെവിന് പീറ്റേഴ്സണ്, ഡെയ്ല്‍ സ്റ്റെയ്ന് (സണ്‍ റൈസേഴ്സ് ഹൈദരബാദ്), ആരോണ്‍ ഫിഞ്ച്, ജോഷ് ഹേസില്‍വുഡ് (മുംബൈ ഇന്ത്യന്‍സ്), ജോര്‍ജ് ബെയ്ലി(കിങ്സ് ഇലവന് പഞ്ചാബ്) തുടങ്ങിയവരും ഫെബ്രുവരിയില്‍ നടക്കുന്ന ഐ.പി.എല്‍ ലേലത്തിലുണ്ടാകും.
Discussion about this post