കോഴിക്കോട് : വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നു പോവുകയായിരുന്നവരെയാണ് തെരുവുനായ ആക്രമിച്ചത്. യാതൊരു പ്രകോപനങ്ങളും ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ആയിരുന്നു നായ ആക്രമണം നടത്തിയത്.
നാലുപേർക്കാണ് വടകരയിൽ തെരുവ് നായയുടെ കടിയേറ്റിട്ടുള്ളത്. ഒരേ നായ തന്നെയാണ് ഇവരെ നാലു പേരെയും കടിച്ചത്. മൂന്നു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര മാർക്കറ്റിൽ വെച്ച് അതുൽ, ഷരീഫ് എന്നിവരെയായിരുന്നു തെരുവ്നായ ആദ്യം കടിച്ചത്. പിന്നീട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഒരു തമിഴ്നാട് സ്വദേശിയെയും ഒരു സ്ത്രീയെയും നായ ആക്രമിച്ചു. നാലു പേരെ ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുയർന്നിട്ടുണ്ട്.
Discussion about this post