Wednesday, September 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

കുടംപുളി ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമേ!

by Brave India Desk
Dec 10, 2023, 08:31 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

ഗാർസീനിയ കാംബോജിയ, മലബാർ ടമറിൻഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം കുടംപുളി നിരവധി ഗുണങ്ങൾ ഉള്ള ഒരു ഫലമാണ്. എന്നാൽ ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കിൽ നല്ല മുട്ടൻ പണിയും കിട്ടാവുന്നതാണ്. പരമ്പരാഗത കാലം മുതൽ കേരളത്തിൽ കുടംപുളി ഉപയോഗിച്ച് വരുന്നുണ്ട്. മീൻ കറി പോലെയുള്ളവയ്ക്ക് രുചി വർദ്ധിപ്പിക്കാൻ ആയിരുന്നു പ്രധാനമായും നമ്മുടെ പൂർവികർ കുടംപുളി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കുടംപുളി പലരും ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ഔഷധമായാണ്.

Stories you may like

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കുടംപുളിയിൽ അടങ്ങിയിട്ടുള്ളതായി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ അളവിൽ കൂടുതലോ അല്ലെങ്കിൽ സ്ഥിരമായോ ഉപയോഗിച്ചാൽ ശരീരത്തിലെ ആന്തരികാവയവങ്ങൾ പോലും പ്രവർത്തനരഹിതമാകുന്ന രീതിയിൽ അപകടകരമാണ്. അതിനാൽ തന്നെ തടി കുറയും എന്ന് കേട്ട് കുടംപുളി കൂടുതൽ കഴിക്കാൻ നിൽക്കേണ്ട എന്നാണ് ആരോഗ്യ വിദഗ്ദ്ധർക്ക് പറയാനുള്ളത്.

കുടംപുളി കഴിക്കുന്ന അളവ് അല്പം കൂടിയാൽ തന്നെ ഓക്കാനം, വയറ്റിൽ അസ്വസ്ഥത, ശർദ്ദി എന്നീ പ്രശ്നങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. പക്ഷേ വേഗം തടി കുറയും എന്ന് കരുതി പലരും ഈ ലക്ഷണങ്ങൾ പോലും അവഗണിക്കാറുണ്ട്. കുടംപുളിയിലെ ചില രാസ സംയുക്തങ്ങൾ അധികമാകുന്നത് കരൾ പ്രവർത്തനരഹിതമാക്കി തീർക്കുന്നതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടുതൽ കാലം കുടംപുളി ഉപയോഗിച്ച് വിവിധ കരൾ രോഗങ്ങൾ വർദ്ധിച്ചതായും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുടംപുളിയിലുള്ള ഹൈഡ്രോക്സിസിട്രിക് ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളെയും സ്വാധീനിക്കുന്നതാണ്. കുടംപുളി കൂടുതൽ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ കാരണമാകുന്നു. ഇതുവഴി മുറിവുകളോ മറ്റോ ഉണ്ടാകുമ്പോൾ അമിതമായ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. ശസ്ത്രക്രിയകൾക്കും മറ്റും വിധേയരാകുന്നവർ രണ്ടാഴ്ച മുമ്പ് എങ്കിലും കുടംപുളി സത്ത് ഉപയോഗിച്ചുള്ള മരുന്നുകളോ കുടംപുളി നേരിട്ട് കഴിക്കുന്നുണ്ടെങ്കിലോ അവ നിർത്തണമെന്നാണ് ഡോക്ടർമാർ ഉപദേശം നൽകുന്നത്.

കുടംപുളി കൂടുതലായി ഉപയോഗിക്കുന്നത് സെറോടോണിൻ എന്ന മസ്തിഷ്ക രാസവസ്തുവിനെ വർദ്ധിപ്പിക്കുന്നതാണ് . ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അപസ്മാരം, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് പോലും കാരണമാകാവുന്നതാണ്.
ബൈപോളാർ അസുഖം ഉള്ളവർക്ക് കുടംപുളിയുടെ ഉപയോഗം വിപരീതമായ പ്രത്യാഘാതം ഉണ്ടാക്കും എന്നതിനാൽ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം.

Tags: garcinia cambogia
ShareTweetSendShare

Latest stories from this section

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

അരിയിലും എണ്ണയിലും വരെ  സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

അരിയിലും എണ്ണയിലും വരെ സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

Discussion about this post

Latest News

എന്നെ തന്നെ പുകഴ്ത്തി പറയുന്നതല്ല, ആ കാര്യത്തിൽ ഏറ്റവും ഏറ്റവും മിടുക്കനായിട്ടുള്ള താരം ഞാൻ തന്നെ; തുറന്നടിച്ച് സഞ്ജു സാംസൺ

എന്നെ തന്നെ പുകഴ്ത്തി പറയുന്നതല്ല, ആ കാര്യത്തിൽ ഏറ്റവും ഏറ്റവും മിടുക്കനായിട്ടുള്ള താരം ഞാൻ തന്നെ; തുറന്നടിച്ച് സഞ്ജു സാംസൺ

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴയുണ്ടേ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർ‌ട്ട്

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

ഇതുപോലൊരാൾക്ക് എങ്ങനെയാണ് നിങ്ങൾ ജാമ്യം നൽകുന്നത്? ജയ ഷെട്ടി വധക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ഇതുപോലൊരാൾക്ക് എങ്ങനെയാണ് നിങ്ങൾ ജാമ്യം നൽകുന്നത്? ജയ ഷെട്ടി വധക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ധോണിക്കെതിരായ ഹുക്ക പരാമർശം, പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി മനോജ് തിവാരി; ഇത്തവണ ഇര ആ താരങ്ങൾ

ധോണിക്കെതിരായ ഹുക്ക പരാമർശം, പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി മനോജ് തിവാരി; ഇത്തവണ ഇര ആ താരങ്ങൾ

പുതിയ ഇന്ത്യ ഒരു ആണവഭീഷണിയെയും ഭയക്കുന്നില്ല; ജന്മദിനത്തിലും കൊടുങ്കാറ്റായി പ്രധാനമന്ത്രി

പുതിയ ഇന്ത്യ ഒരു ആണവഭീഷണിയെയും ഭയക്കുന്നില്ല; ജന്മദിനത്തിലും കൊടുങ്കാറ്റായി പ്രധാനമന്ത്രി

താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ക്ലച്ച് ബാറ്റ്സ്മാൻ ആ താരമാണ്, സഞ്ജുവിന്റെ തിരഞ്ഞെടുപ്പ് ഏറ്റെടുത്ത് ആരാധകർ

താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ക്ലച്ച് ബാറ്റ്സ്മാൻ ആ താരമാണ്, സഞ്ജുവിന്റെ തിരഞ്ഞെടുപ്പ് ഏറ്റെടുത്ത് ആരാധകർ

ബീഹാറിൽ കോൺഗ്രസിനുള്ള ആദ്യ തിരിച്ചടി ; മോദിയുടെ അമ്മയുടെ എഐ വീഡിയോ കോൺഗ്രസ് എല്ലായിടത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിഹാർ ഹൈക്കോടതി ഉത്തരവ്

ബീഹാറിൽ കോൺഗ്രസിനുള്ള ആദ്യ തിരിച്ചടി ; മോദിയുടെ അമ്മയുടെ എഐ വീഡിയോ കോൺഗ്രസ് എല്ലായിടത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിഹാർ ഹൈക്കോടതി ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies