കൊച്ചി: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെയാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം എട്ടുമണിവരെ ഭർത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഭർത്താവ് പോയതിന് ശേഷമായിരുന്നു ആത്മഹത്യയെന്നാണ് വിവരം. പുലർച്ചെ ഒരു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്നുമാസം മുൻപാണ് ശരണ്യയുടെ വിവാഹം നടന്നത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തിൽ നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
Discussion about this post