ധാക്ക:ബംഗ്ലാദേശില്‍ ഡെങ്കിപ്പനി ബാധിച്ച് 24 മണിക്കൂറില്‍ ഒമ്പത് പേര്‍ കൂടി മരിച്ചു.മരണസംഖ്യ മൊത്തം ആയിരത്തിലധികമായി .ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കണക്കനുസരിച്ച് 4509 രോഗികളെ വൈറല്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചട്ടുണ്ട്. ധാക്കയിലെ 580 പേര്‍ ഉള്‍പ്പെടെ 2291 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ബംഗ്ലാദേശിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഈ വര്‍ഷം ആകെ മൂന്ന്‌ലക്ഷത്തോളം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്. അതേസമയം 313,280 ആളുക്കള്‍ ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ചിട്ടുമുണ്ട്.ലോകത്ത് ഡെങ്കിപ്പനിയും മറ്റ് രോഗങ്ങളും വന്‍ തോതില്‍ പടരുന്നതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ബംഗ്ലാദേശ് ആരോഗ്യമന്തി സാഹിദ് മാലെക്ക് പറഞ്ഞു.
രോഗങ്ങളുടെ വ്യാപനം വര്‍ദ്ധിച്ചതിനാല്‍ ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റു രോഗികളെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിനെയും മറ്റ് രാജ്യങ്ങളെയും പിന്തുണയ്ക്കാന്‍ വികസിത രാജ്യങ്ങളോട് സാഹിദ് മാലിക് അഭ്യര്‍ത്ഥിച്ചിരുന്നു.കൂടാതെ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാന്‍ ഹരിതഗ്യഹ വാതകങ്ങള്‍ പുറം തള്ളുന്നത് മറ്റു രാജ്യങ്ങള്‍ കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post