അങ്കാറ: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ നിശിതമായി വിമർശിച്ച ശേഷം ശാപവാക്കുകൾ ഉരുവിട്ടതിന് പിന്നാലെ കുഴഞ്ഞു വീണ് തുർക്കി പാർലമെന്റ് അംഗം. 53 വയസ്സുകാരനായ ഹസൻ ബിത്മെസ് ആണ് കുഴഞ്ഞു വീണത്. പ്രമേഹ രോഗബാധിതനായ ഹസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
അള്ളാഹുവിന്റെ കോപം ഇസ്രയേലിനെ ഭസ്മമാക്കും. ചരിത്രം നിശബ്ദത പാലിച്ചാലും സത്യം നിശബ്ദത പാലിക്കില്ല. പലസ്തീൻ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്താൽ സുരക്ഷിതമായിരിക്കാം എന്ന് അവർ കരുതുന്നു. എന്നാൽ സത്യം അങ്ങനെ ആയിരിക്കില്ല. അഥവാ ചരിത്രത്തിൽ നിന്നും സത്യത്തിൽ നിന്നും രക്ഷപ്പെട്ടാലും അള്ളാഹുവിന്റെ ക്രോധാഗ്നിയിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാനാവില്ല. ഇതായിരുന്നു ഹസന്റെ വാക്കുകൾ.
ഇത്രയും പറഞ്ഞ ശേഷം ഹസൻ ബിത്മെസ് ഉടൻ തന്നെ പാർലമെന്റിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഓടിയെത്തിയ ആരോഗ്യ പ്രവർത്തകർ ഹസന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കർശനമായ നിരീക്ഷണത്തിലാണ് ഇയാളെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
https://twitter.com/MehmetArdic_/status/1734585281397785070?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1734585281397785070%7Ctwgr%5Eb4f12ba1ef8b0ce9cb9265728fc8745a9fa0629a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Fworld%2Fvideo-israel-would-suffer-wrath-of-allah-a-turkish-lawmaker-said-collapses-seconds-later-article-105951354
Discussion about this post