വ്യത്യസ്തമായ ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ച് കൂടുതല്‍ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ മെസേജ് പിന്‍ ചെയ്ത് വയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പില്‍ എത്തിയിരിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ ഗ്രൂപ്പുകളിലും , വ്യക്തിഗത ചാറ്റുകളിലും മെസേജ് പിന്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കും. ടെക്സ്റ്റ്, വോട്ടെടുപ്പ്, ഇമോജികള്‍, ലൊക്കേഷനുകള്‍, എന്നിവയുള്‍പ്പെടെ എല്ലാത്തരം സന്ദേശങ്ങളും പിന്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.
സന്ദേശങ്ങള്‍ വായിക്കാനും മറുപടി നല്‍കാനും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും എന്നാണ് കമ്പനി പറയുന്നത്.പരമാവധി 30 ദിവസം വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. നിങ്ങള്‍ക്ക് സന്ദേശം 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 30 ദിവസത്തേക്ക് പിന്‍ ചെയ്യണോ എന്ന് തിരഞ്ഞെടുക്കാനും നിങ്ങളെ വാട്‌സ്ആപ്പ് അനുവദിക്കുന്നു.
എങ്ങനെ സന്ദേശങ്ങള്‍ പിന്‍ ചെയ്യാം
ആന്‍ഡ്രോയിഡില്‍ പിന്‍ ചെയ്യുന്നതിനായി സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്യുക. ശേഷം സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് പിന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആപ്പിള്‍ ഡിവൈസുകളില്‍ സന്ദേശത്തില്‍ സൈ്വപ് ചെയ്താല്‍ പിന്‍ ഓപ്ഷന്‍ ലഭിക്കുന്നതാണ്.
ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് പിന്‍ ചെയ്യണോയെന്ന് തീരുമാനിക്കാം. എല്ലാ അംഗങ്ങള്‍ക്കും പിന്‍ ചെയ്യാന്‍ അനുവദിക്കണോ, അതോ ഗ്രൂപ്പ് അഡ്മിന്‍മാര്‍ മാത്രം ചെയ്താല്‍ മതിയോ എന്നതും ഇവര്‍ക്ക് തീരുമാനിക്കാം. അഡ്മിന്‍മാര്‍ക്ക് മാത്രമായിരിക്കും പൂര്‍ണ നിയന്ത്രണം .
Discussion about this post