തിരുവനന്തപുരം; കെഎസ്ആർടിസിയുടെ നവംബർ മാസത്തിലെ വരുമാനം പെരുപ്പിച്ച് കാണിച്ച് പ്രചരണം നടത്തുന്നതായി വകുപ്പ്. കഴിഞ്ഞ മാസത്തിലെ വരുമാനം 308 കോടിയെന്ന പ്രചരണം തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
ശബരിമല മണ്ഡലകാല സ്‌പെഷ്യൽ സർവീസ് ഉൾപ്പെടെ നവംബർ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം 210.27 കോടി രൂപയാണെന്നും ഫേസ് ബുക്ക് കുറിപ്പിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ മാസ വരുമാനം 260 കോടി രൂപ നേടാനായാൽ സ്വയം പര്യാപ്തമാകും എന്ന ലക്ഷ്യവുമായാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നതെന്നും വിശദീകരിച്ചു.
ഈ മാസം ഡിസംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചിരുന്നു.
Discussion about this post