കോഴിക്കോട്:ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനടിയിലായിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.ജീവനക്കാരനാണ് ബെഡ്ഡിനടിയില്‍ അസ്വാഭാവികമായ അനക്കം ശ്രദ്ധിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്. കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ നൂറു കണക്കിന് രോഗികളാണ് എത്താറുള്ളത്.മൂന്നു ജില്ലകളിലെ ഇഎസ്‌ഐ ആനുകൂല്യം ഉള്ള ആളുകള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രം കൂടിയാണ് ഫാറൂഖ് ഇഎസ്‌ഐ ആശുപത്രി.
ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ് .അത് വൃത്തിയാക്കി തരണമെന്ന് നേരത്തെ തന്നെ ജീവനക്കാരും രോഗികളും ആവശ്യപ്പെട്ടിരുന്നു. ഇവിടെ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ പരിസരം വൃത്തിയാക്കാനുളള നടപടി സ്വീകരിക്കണെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.
Discussion about this post