കൊല്ലം: നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് ലക്ഷക്കണക്കിന് രൂപയുടെ കശുവണ്ടി പാഴാക്കി ചിത്ര നിർമ്മാണം. കൊല്ലം ബീച്ചിൽ രണ്ട് ലക്ഷം രൂപ ചിലവാക്കി കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം തീർത്തു. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം തീർത്തത്.30 അടി വിസ്തീർണ്ണമുള്ള ചിത്രം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി.
കശുവണ്ടി വികസന കോർപറേഷൻ, കാപക്സ്, കേരള കാഷ്യുബോർഡ്, കെ സി ഡബ്ല്യു ആർ ആന്റ് ഡബ്ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം.
കലാകാരൻ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post