ന്യൂഡൽഹി: 92 ദിവസത്തെ സൂക്ഷ്മമായ ശാസ്ത്രീയ സർവ്വേ ക്ക് ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അവരുടെ സമഗ്രമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇപ്പോൾ വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈവശമുള്ള സീൽ ചെയ്ത റിപ്പോർട്ടിൽ, ഇപ്പൊ നടക്കുന്ന ആരാധനയുടെ ഉത്ഭവത്തെക്കുറിച്ചും പൗരാണികമായി നിലനിന്ന് പോരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ അസ്തിത്വത്തെ കുറിച്ചും സുപ്രധാന തെളിവുകൾ ഉണ്ട്.
റിപ്പോർട്ടിന്റെ സമർപ്പണത്തിന് ശേഷം, കേസിൽ കക്ഷിചേർന്നിട്ടുള്ള ഹിന്ദു ഭാഗത്ത് നിന്നുള്ളവർ റിപ്പോർട്ട് പരസ്യമായി റിലീസ് ചെയ്യണമെന്ന് കോടതിയോട് ശക്തമായി അഭ്യർത്ഥിക്കുകയും ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാൻ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി തർക്കത്തിന്റെ വിധി പലതരത്തിലും നിർണായക വഴിത്തിരിവാകുന്ന സാഹചര്യത്തിൽ അടുത്ത വാദം ഡിസംബർ 21 നാണ് കോടതി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്
എഎസ്‌ഐയുടെ അഭിഭാഷകൻ അമിത് കുമാർ മാധ്യമപ്രവർത്തകരെ ഇന്ന് അഭിസംബോധന ചെയ്തു, സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി . ഹിന്ദു-മുസ്ലീം വിഭാഗങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കം പരിഹരിക്കുന്നതിൽ റിപ്പോർട്ടിന്റെ നിർണായക പങ്ക് കുമാർ എടുത്തുപറഞ്ഞു
നവംബർ രണ്ടിന്, സർവേ പൂർത്തിയായതായി എഎസ്ഐ ജില്ലാ കോടതിയെ അറിയിച്ചെങ്കിലും ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ക്രോഡീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. മുദ്രയിട്ട റിപ്പോർട്ടിൽ അവതരിപ്പിച്ച കണ്ടെത്തലുകളും നിഗമനങ്ങളും ഈ ചരിത്രപരവും വിവാദപരവുമായ കേസിന്റെ ഫലം രൂപപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്യാൻവാപി യിൽ എഎസ്‌ഐയുടെ സർവേ നിർത്തിവയ്ക്കാൻ ഓഗസ്റ്റ് നാലിന് സുപ്രീം കോടതി വിസമ്മതിചിരുന്നു.
Discussion about this post