ബെംഗളൂരു: ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ എഐ ടെക്‌നോളജിക്ക് സൃഷ്ടിക്കാനാകുമെന്ന് ടെക് മഹീന്ദ്രയുടെ സിഇഒ സി പി ഗുർനാനി പറഞ്ഞു. കൃതിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിൽ വരുന്നതോടെ മൂന്നിലൊന്ന് ജോലികൾ ഇല്ലാതാകുമെന്ന് സമൂഹമാധ്യമങ്ങളിലടക്കം വൻ ചർച്ചകൾ നടന്ന് കൊണ്ടിരിക്കെയാണ് ഗുർനാനിയുടെ പ്രസ്താവന. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ഗുർനാനി തന്റെ മനസ്സ് തുറന്നത്.
സാങ്കേതികവിദ്യയുടെ ആഘാതം മൂലം ഏകദേശം മൂന്നിലൊന്ന് തൊഴിലവസരങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുള്ളതായി ചില പ്രമുഖ വ്യവസായ എക്‌സിക്യൂട്ടീവുകൾ ചർച്ച ചെയ്യുമ്പോഴാണ് , 245 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച സിഇഒമാരിൽ ഒരാളായ ഗുർനാനി, വൈദഗ്ധ്യമുള്ളവർ ഒരിക്കലും പുറത്ത് പോകില്ലെന്ന് തറപ്പിച്ചു പറയുന്നത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മാർക്കറ്റ് വികസിക്കും,” അദ്ദേഹം പറഞ്ഞു,
ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയും സമാനമായ അഭിപ്രായം പങ്കു വച്ചിരുന്നു , ചാറ്റ് ജി പി ടി പോലുള്ള ജനറേറ്റിവ് എ ഐ ടൂളുകൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിനെ അവരുടെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഒരിക്കലും കഴിയില്ലെന്ന് നാരായണമൂർത്തി പറഞ്ഞിരുന്നു.
യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സമീപകാല ഗവേഷണങ്ങൾ പറയുന്നത്, ഇതുവരെ ജനറേറ്റീവ് എ ഐ പ്രവർത്തനപഥത്തിൽ കൊണ്ടുവന്ന സ്ഥലങ്ങളിൽ കാര്യമായ തൊഴിൽ നഷ്ടം ഉണ്ടായിട്ടില്ല എന്നാണ്.
അതേസമയം മാറുന്ന ലോകവുമായി പൊരുത്തപ്പെടാനും പുതിയ കഴിവുകൾ സ്വതന്ത്രമായി പഠിക്കുവാൻ കൂടുതൽ സമയം ചെലവഴിക്കാനും ഗുർനാനി യുവ എഞ്ചിനീയർമാരോട് അഭ്യർത്ഥിച്ചു.അതായത് ക്യാമ്പസ് പ്ലേസ്‌മെന്റുകൾ ഇനി ഉണ്ടാകാൻ സാധ്യതയില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്
ഇന്ത്യൻ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം, ഇത് അവരുടെ പ്രവർത്തന മാതൃകയിൽ അടിസ്ഥാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് . പരമ്പരാഗതമായി, കമ്പനികൾ കാമ്പസുകളിൽ നിന്ന് ബിരുദധാരികളെ എടുക്കുകയും പ്രോജക്ടുകളിൽ അവരെ വിന്യസിക്കുന്നതിന് മുമ്പ് പരിശീലനം നൽകുകയുമായിരുന്നു ചെയ്ത് കൊണ്ടിരുന്നത്
.
Discussion about this post