തിരുവനന്തപുരം; ഗവർണർക്കെതിരെ എല്ലാ പരിധികളും ലംഘിച്ച് പ്രതിഷേധസമരങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോവുകയാണ്. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ചൂണ്ടിക്കാണിച്ചാണ് പലരും വാളോങ്ങുന്നത്. ഗവർണർ നാമനിർദ്ദേശം ചെയ്തവർക്ക് എബിവിപി പശ്ചാത്തലമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പലരും വിമർശിക്കുന്നത്.
എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇതേ കേരളസർവ്വകലാശാല യിൽ നിന്ന് അയോഗ്യരാക്കപ്പെട്ടവർ ഇന്നത്തെ മന്ത്രിമാരാണെന്ന സത്യം മറന്നുകൊണ്ടാണ് ഈ വിമർശനമത്രയും. 2010 ൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ മുൻകെെ എടുത്ത് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരായിരുന്നു സജി ചെറിയാനും പി പ്രസാദും.
എന്നാൽ അന്ന് അവരുടെ പാർട്ടി ബന്ധം പ്രശ്നമല്ലാതിരുന്ന എസ്എഫ്ഐയും ഡിവെെഎഫ്ഐയും കണ്ണടച്ചു. എന്നാൽ രണ്ട് വർഷത്തിന് ശേഷം 2012 ൽ ഇവർ യോഗ്യതയില്ലാത്തവരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഗവർണറായിരുന്ന എച്ച് ആർ ഭരദ്വാജ് ഇരുവരെയും പുറത്താക്കി. കൊല്ലം എംപിയായിരുന്ന പി രാജേന്ദ്രനും അയോഗ്യയായവരിൽ ഉൾപ്പെട്ടിരുന്നു.
കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സർക്കാരിന്റെ പാനൽ നിരസിച്ചായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്. സിപിഎം പശ്ചാത്തലം ഇല്ലാതതവരെ നാമനിർദ്ദേശം ചെയ്തതോടെ കലിപൂണ്ട വിമർശകർ ഇതോടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത 18 പേരെ വൈസ് ചാൻസിലർ അംഗീകരിച്ച് വിജ്ഞാപനമിറക്കിയിരുന്നു. അധ്യാപകർ, കലാ പ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ, സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. എന്നാൽ ഇതിനെതിരെ ചിലർ കോടതിയെ സമീപിച്ചെങ്കിലും കോടതി ലിസ്റ്റിന് സ്റ്റേ നൽകിയില്ല.
അതേസമയം മന്ത്രിമാരായ സജിചെറിയാനും പി പ്രസാദും യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചത് ഓർമ്മിപ്പിച്ച് നിരവധി പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുന്നുണ്ട്.
കുറിപ്പ്
കേരള യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും സെനറ്റിലേയ്ക്ക് എകെജി സെന്ററിൽ നിന്നും കൊടുത്ത ലിസ്റ്റിന് പുറത്തുള്ള ആളുകളെ നാമനിർദ്ദേശം ചെയ്തതിനെ തുടർന്ന് ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധാഭിനയം ആണ് ഇപ്പോ ഹോട്ട് ടോപിക്..
ടി വിഷയത്തിൽ മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും എന്തു പറയും എന്നാണ് വാർത്തകൾക്കിടയിൽ ഞാൻ പരതുന്നത്. കോലിട്ടു കുത്തിയിട്ടും ഇതുവരെയും ഒന്നും പറഞ്ഞ് കണ്ടില്ല. കാരണം അവരിരുവരും 2010 ൽ അഴിമതി വിരുദ്ധനും സ്വജനപക്ഷപാതമെന്നു കേട്ടാൽ ചെവി പൊത്തുന്നവനുമായ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കേ കേരളം യൂണിവേഴ്‌സിറ്റി സേനറ്റിലേയ്ക്ക് നാമ നിർദേശം ചെയ്യപ്പെട്ടവരാണ്..
1. പി രാജേന്ദ്രൻ സിപിഎം നോമിനി
2. സജി ചെറിയാൻ സിപിഎം നോമിനി
3. പി പ്രസാദ് സിപിഐ നോമിനി
എന്നാൽ രണ്ടു കൊല്ലം കഴിഞ്ഞപ്പോ യോഗ്യതയില്ലാത്തവരാണ് ഇവരെന്നു തെളിഞ്ഞതിനാൽ അന്നത്തെ ഗവർണർ അവരെ രണ്ടുപേരെയും സെനറ്റിൽ നിന്നും പുറത്താക്കി.. കൂടെ കൊല്ലം എംപി ആയിരുന്ന പി രാജേന്ദ്രനെയും..
അതോടെ സജിച്ചെറിയാനും പ്രസാദും യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചു..
അതിന്റെ ഗസറ്റ് നോട്ടിഫിക്കേഷൻ ആണ് കീഴെ..
Discussion about this post