വഡോദര: പ്രാണപ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദിവ്യസുഗന്ധം പരത്താൻ ഒരുങ്ങുന്നത് പടുകൂറ്റൻ ചന്ദനത്തിരി. ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കുന്ന അഗർബത്തിയുടെ നീളം 108 അടിയാണ്. ക്ഷേത്രം വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്ന വിശിഷ്ടമായ ചടങ്ങുകൾക്ക് മുന്നോടിയായി അഗർബത്തി അയോദ്ധ്യയിലെത്തും.
2024 ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മത്തിൽ വിവിധ വിഭാഗങ്ങളിൽ പെട്ട 4,000 ഹൈന്ദവ സന്യാസിമാർ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങ് എല്ലാ അർത്ഥത്തിലും ഒരു ഹിന്ദു മഹാസമ്മേളനം ആയിരിക്കുമെന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്.
പ്രാണപ്രതിഷ്ഠാ കർമ്മം പൂർത്തിയായതിന് ശേഷമായിരിക്കും ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുക. മുഖ്യ ചടങ്ങുകൾക്ക് ഒരാഴ്ച മുൻപേ, ജനുവരി 16 മുതൽ പ്രാണപ്രതിഷ്ഠാ കർമ്മത്തിന്റെ ഭാഗമായുള്ള വൈദിക, താന്ത്രിക കർമ്മങ്ങൾ ആരംഭിക്കും. വാരാണസിയിൽ നിന്നുമുള്ള വേദാചാര്യൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുക.
Discussion about this post