കണ്ണൂർ: അന്തരിച്ച മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്കാരം ഷിദ ജഗത്തിന്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ കാരായി ചന്ദ്രശേഖരൻ, മാദ്ധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. ക്രിസ്മസ് ദിനമായ ഡിസംബർ 25ന് തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മുൻ മന്ത്രിയും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാജൻ പുരസ്‌കാരം സമർപ്പിക്കും.
മീഡയവൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ കറസ്‌പോണ്ടന്റാണ് ഷിദ ജഗത്ത്. ‘ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ’ എന്ന പരിപാടിക്കാണ് പുരസ്കാരം.
Discussion about this post