കൊല്ലം: ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു.പത്തനാപുരം നടുകുന്നിലാണ് ദാരുണമായ സംഭവം.രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം .നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടുകുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.
രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post