ന്യൂഡൽഹി: ചൈനയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ കാശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണം എന്ന് സൂചന. ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടറിൽ 25 മുതൽ 30 വരെ പാകിസ്ഥാനി ഭീകരർ പ്രദേശത്തെ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി സംശയം. പാക്കിസ്ഥാൻ ഭീകരവാദം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനു പുറകിൽ പാകിസ്താൻ – ചൈന അച്ചുതണ്ടിന്റെ വലിയ ലക്ഷ്യങ്ങളാണെന്ന തരത്തിലുള്ള റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്
ലഡാക്ക് സെക്ടറിൽ നിന്ന് സൈന്യത്തെ നീക്കം ചെയ്യാനും, കശ്മീർ മേഖലയിൽ സേനയെ പുനർ വിന്യസിക്കാനും ഇന്ത്യൻ സൈന്യത്തിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള പാകിസ്ഥാനും ചൈനയും ചേർന്ന് നടത്തുന്ന വലിയ ഗെയിം പ്ലാനിന്റെ ഭാഗമാണ് പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
2020-ൽ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ രാഷ്ട്രീയ റൈഫിൾസിന്റെ യൂണിഫോം ഫോഴ്‌സിനെ പൂഞ്ച് സെക്ടറിൽ നിന്ന് ലഡാക്കിലേക്ക് ഇന്ത്യ മാറ്റിയിരുന്നു. ദ്വിമുഖ ആക്രമണം നേരിടുമ്പോഴുള്ള സന്തുലനാവസ്ഥ നിലനിർത്താൻ ആയിരിന്നു അത്.
ലഡാക്ക് ഓപ്പറേഷനുകൾക്കായി യൂണിഫോം ഫോഴ്‌സ് പോയതിനുശേഷം കഴിഞ്ഞ വർഷങ്ങളിൽ, പാകിസ്ഥാൻ തങ്ങളുടെ സ്വന്തം ഭീകരരെ പാക്കിസ്ഥാനിൽ നിന്ന് പ്രദേശത്തേക്ക് അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്ത് സ്വന്തം സൈന്യത്തെ വീണ്ടും വിന്യസിക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കാനുള്ള ശ്രമത്തിലാണ് ഇത്.
തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യൻ സൈന്യം അടുത്തിടെ ഒരു ബ്രിഗേഡ് കൂടി ഈ പ്രദേശത്തേക്ക് വിന്യസിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്
Discussion about this post