തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിതയെ ഓട്ടോ ഓടിക്കുന്നതില്‍ നിന്ന് വിലക്കി സി ഐ ടി യു യൂണിയന്‍. മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിക്കാണ് പിണറായിയുടെ നവകേരളയാത്രയില്‍ പങ്കെടുക്കാത്തതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
എട്ട് വര്‍ഷമായി കാട്ടായിക്കോണം ജംഗ്ഷനില്‍ വനിത ഓട്ടോ ഓടിക്കുന്നുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി. ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റാത്തതിനാലാണ് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്.
ആരോഗ്യ പ്രശ്നം മൂലമാണ് നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്. എന്നാല്‍ നവകേരളയാത്രയില്‍ പങ്കെടുക്കാത്തതിനാല്‍ സിഐടിയു യൂണിയന്‍് രജനിക്ക് വിലക്കേര്‍പ്പെടുത്തി. ഇതിന്റെ പേരില്‍ പോലീസില്‍ കേസ് നല്‍കിയാല്‍ ചുമട്ടുതൊഴിലാളിയായ സഹോദരനെതിരെയും നടപടിയുണ്ടാകുമെന്നും സി ഐ ടി യു യൂണിയന്‍ ഭീഷണിപ്പെടുത്തി.
Discussion about this post