വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്നാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാല്‍ഡ് ട്രംപ്. മിസിസിപ്പിയിലെ ബിലോക്സിയില് തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.
ഹിലരിയും ഒബാമയും ചേര്‍ന്നാണ് ഐ.എസിനെ വളര്‍ത്തിയതെന്നും ട്രംപ് പറഞ്ഞു. അയല്‍ക്കാരായ സൗദി അറേബ്യയെ ഇറാന് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
മുസ്ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ ട്രംപിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഐ.എസിന്റെ ഏറ്റവും മികച്ച റിക്രൂട്ടര്‍ എന്നാണ് ട്രംപിനെ ഹിലരി വിശേഷിപ്പിച്ചിരുന്നത്.
Discussion about this post