തിരുവനന്തപുരം : നവകേരള സദസ്സുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ സേവനം നടത്തിയ പോലീസുകാർക്ക് ‘ഗുഡ് സർവീസ് എൻട്രി’ നൽകാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുള്ളത്. നവ കേരള സദസുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിൽ സ്തുത്യർഹ സേവനം നടത്തിയവർക്കാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നത്.
നവ കേരള സദസ്സ് നടന്ന കാലയളവിൽ പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് മികച്ച പ്രകടനമാണെന്ന് എഡിജിപി അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനായി എസ് പിമാർക്കും ഡിഐജിമാർക്കുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post