അഡ്ലെയ്ഡില് നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റന്‍ സ്ക്കോറിലേക്ക് സെഞ്ച്വറി നേടിയ വിരാട് കോഹ്ലിലിയാണ് ഇന്ത്യന്‍ നിരിലെ നായകനായത്. ശിഖര്‍ ധവാന് മികച്ച പിന്തുണ നല്കി. 119 പന്തില്‍ നിന്നാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ശിഖര്‍ ധവാന് 73 റണ്‍സെടുത്തു പുറത്തായി. പിന്നിടെത്തിയ റെയ്നയും ആഞ്ഞടിച്ചു. റെയ്ന 40 പന്തില്‍ നിന്ന് അന്‍പത് തികച്ചു.
15 രണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. സൊഹൈയ്ല്‍ ഖാനാണ് രോഹിതിന്റെ വിക്കറ്റ്.
ടോസ് നേടിയ ഇന്ത്യബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് സീമര്മാരുള്പ്പടെ ബൗളിംഗ് ശക്തമാക്കിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പിച്ച് ഡ്രൈ ആണെന്നും ആദ്യം ബൗളിംഗിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ധോണി പങ്കുവച്ചത്.
ഇന്ത്യയുടെ ബൗളിംഗില്‍ നിര്‍ണായകമാവുമെന്ന് വിലയിരുത്തിയിരുന്ന ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
ബൗണ്‍സും, പേയ്സും ഉള്ള വിക്കറ്റാണെങ്കിലും അഡ്ലെയ്ഡിലെ പിച്ച് പലപ്പോഴും ഇന്ത്യയെ തുണച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഇന്ത്യന്‍ പ്രകടനങ്ങളെ ചരിത്രത്തോട് ബന്ധപ്പെടുത്താമെങ്കില് പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്കാണ് എന്നും മുന്‍തൂക്കം. ലോകകപ്പില്‍ ഇതുവരെ ഇന്ത്യക്കുമേല്‍ വിജയംവരിക്കാന്‍ പാക് ടീമിനായിട്ടില്ല. ഇമ്രാന് ഖാന് കപ്പുയര്‍ത്തിയ 1992ലെ ലോകകപ്പില്‍ പോലും. ലോകകപ്പില്‍ ഇന്ത്യ-പാക് ആറാം പോരാട്ടമാണിന്നു നടക്കുന്നത്.
Discussion about this post