ജയ്പൂർ: വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് രാജസ്ഥാൻ ബിജെപി സർക്കാർ. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഇളവ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് വില 450 രൂപയായി കുറഞ്ഞു.വിലനിർണ്ണയം സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൽപിജി സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സബ്സിഡി ഉയർത്തിയിരുന്നു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാവപ്പെട്ടവർക്ക് നൽകുന്ന എൽപിജി സിലണ്ടറിനാണ് സബ്സിഡി ഉയർത്തിയത്. മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്.
14.2 കിലോ ഗ്രാമുള്ള സിലണ്ടറുകൾക്ക് 703 രൂപയാണ് നിലവിൽ നൽകേണ്ടത്. വിപണി വില 903 രൂപയാണ്. 200 രൂപ സബ്സിഡി നൽകിയപ്പോഴാണ് 703 ആയി കുറഞ്ഞത്. ഇപ്പോൾ സബ്സിഡി 100 രൂപ കൂടി ഉയർത്തി. ഇനി 603 രൂപ മാത്രം നൽകിയാൽ മതിയാകും. അടുത്തിടെ പാചക വാതക സിലിണ്ടറിന് 200 രൂപ കേന്ദ്ര സർക്കാർ കുറച്ചിരുന്നു.
Discussion about this post