ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആയുസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുറുമ്പ് മുതൽ ആനവരെ നിശ്ചിതകാലം വരെയേ ജീവിച്ചിരിക്കുകയുള്ളൂ. മനുഷ്യരുടെ കാലം എടുത്താലും ഇത് പ്രസക്തമാണ്. അതായത് ഈ ലോകത്തിൽ കാണപ്പെടുന്ന സകലത്തിനും ആദിയുമുണ്ട് അന്ത്യവുമുണ്ട്. എന്നാൽ ഭൂമിയുടെ ആയുസ് എത്രയാണ്. സഹസ്രകോടി വർഷങ്ങളെന്നും ദാ ഇപ്പോ തീരും ഇപ്പോ തീരും എന്നും ശാസ്ത്രജ്ഞർ പലപ്പോഴായി പറയുന്നുണ്ട്.
എന്നാൽ നമ്മുടെ ഭൂമിയുടെ ആയുസെടുക്കുന്നവണ്ണം വലിയ ഒരു ആപത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. ഭീമാകാരനായ നമ്മുടെ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം എത്താൻ സാധ്യതയുണ്ടത്രേ. പണ്ട് ഭൂമിയിൽ ജീവൻ ഉണ്ടാവാൻ കാരണക്കാരനായ ഛിന്നഗ്രഹത്തെ പോലെ ഭീമാകാരനായ ഒന്നാണ് ഭൂമിയെ ലക്ഷംയവച്ച് വരുന്നത്. ബെന്നു എന്നാണ് ഇതിന് ശാസ്ത്രജ്ഞന്മാർ ഇട്ടിരിക്കുന്ന പേര്.
2182 സെപ്തംബർ 24നാണ് ഇവ ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ഇത് ഭൂമിയുമായി ഇടിച്ചാൽ 159 വർഷം മാത്രമായിരിക്കും ഇനി ഭൂമിക്ക് ആയുസ്സ് ബാക്കിയുണ്ടാവുക. 2700 ൽ 1 മാത്രമാണ് അപകടസാധ്യത എങ്കിലും അതിനെ പോലും നാസയ്ക്ക് തള്ളിക്കളയാൻ സാധിക്കില്ല. എത്ര ചെറുതാണെങ്കിലും അപകടസാധ്യത പൂർണമായി ഇല്ലാതാക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. 22 അണുബോംബിന്റെ കരുത്താണ് എംബയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലുപ്പമുള്ള ഛിന്നഗ്രഹത്തിന്റെ പ്രഹരശേഷി.
1999ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ നാസ കണ്ടെത്തുന്നത്. ഓരോ ആറ് വർഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുടെ കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകർഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ, ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം.
ബെന്നുവിനെ കുറിച്ച് പഠിക്കാനായി നാസ അയച്ച പേടകം അടുത്തിടെ ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. ഒസിരിക്‌സ് റെക്‌സ് എന്ന പേടകമാണ് നീണ്ട ഏഴ് വർഷത്തെ പഠനത്തിന് ശേഷം ബെന്നുവിന്റെ സാമ്പിളുമായി ഭൂമിയിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ ബെന്നുവിനെ സംബന്ധിച്ച് പുതിയൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. അണുബോംബ് ഉപയോഗിച്ച് ബെന്നുവിനെ ഛിന്നഭിന്നമാക്കാനാണ് പദ്ധതി. അണുബോംബ് ഉപയോഗിച്ച് ബഹിരാകാശത്ത് വെച്ച് തന്നെ ബെന്നുവിനെ തകർക്കാനാണ് നാസ പദ്ധതി ഇടുന്നത്.
ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടിയിലെ ശാസ്ത്രജ്ഞർ ഏതൊക്കെ ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന് നാസയെ അറിയിക്കാനായി ഒരു സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഭൂമിയിലേക്ക് ഇടിക്കാൻ വരുന്ന ഇത്തരം ഒബ്ജക്ടുകളുടെ വലിപ്പം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും. ഇവയിലൂടെയാണ് ആണവ ബോംബുകൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ശാസ്ത്രജ്ഞർ പരിശോധിക്കുന്നത്.
Discussion about this post