ടെൽ അവീവ്: കുർദുകളെ വംശഹത്യ ചെയ്യുകയും, മാധ്യമപ്രവർത്തകരെ തടവിലിടുകയും ചെയ്യുന്ന എർദോഗന്റെ ധാർമ്മികത ഇവിടെയാർക്കും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഹിറ്റ്ലറെ പോലെയാണ് എന്ന ഉർദുഗാന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കുർദുകൾക്കെതിരെ വംശഹത്യ നടത്തുന്ന എർദോഗൻ, തന്റെ ഭരണത്തെ എതിർക്കുന്ന മാധ്യമപ്രവർത്തകരെ തടവിലാക്കിയതിൽ ലോകറെക്കോർഡ് നേടിയ എർദോഗൻ, ഞങ്ങളോട് ധാർമ്മികത പ്രസംഗിക്കാൻ കഴിയുന്ന അവസാനത്തെ വ്യക്തിയാണെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
“മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ലോകത്തിലെ ഏറ്റവും നിന്ദ്യവും ക്രൂരവുമായ ഭീകരസംഘടനയായ ഹമാസ്-ദാഷിനെതിരെ പോരാടുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും ധാർമ്മിക സൈന്യമാണ് ഐഡിഎഫ്. നെതന്യാഹു കൂട്ടിച്ചേർത്തു
ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സും എർദോഗനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നു , എർദോഗന്റെ പരാമർശങ്ങൾ “യാഥാർത്ഥ്യത്തിന്റെ നഗ്നമായ വളച്ചൊടിക്കലുകളും ഹോളോകോസ്റ്റിന്റെ ഓർമ്മയെ അപകീർത്തിപ്പെടുത്തുന്നതുമാണ്”.ഗ്യാന്റസ് പറഞ്ഞു
“നിന്ദ്യമായ കൂട്ടക്കൊല നടത്തിയ സംഘടനയാണ് ഹമാസ്. ഇസ്രായേൽ പൗരന്മാരിൽ നിന്ന് ഹമാസിന്റെ ഭീഷണി നീക്കം ചെയ്യുക എന്നത് അടിസ്ഥാനപരമായ ആവശ്യകതയും സമാനതകളില്ലാത്ത ധാർമ്മിക അനിവാര്യതയുമാണ്, ”ഗാന്റ്സ് ഹീബ്രുവിലും ഇംഗ്ലീഷിലും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി .
Discussion about this post