തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിന് എതിരെ മുസ്ലീംസംഘടനകൾ പുറപ്പെടുവിച്ച ഫത്വയ്ക്കെതിരെ വിമർശനവുമായി സന്ദീപ് വാര്യർ രംഗത്ത്.കഴിഞ്ഞ കുറച്ച് കാലമായി സമസ്ത എന്ന എന്ന സംഘടന അവരുടെ വർഗീയ താൽപ്പര്യങ്ങൾ കേരളീയ സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയും കോൺഗ്രസും സിപിഎമ്മുമൊക്കെ സമസ്തക്ക് മുന്നിൽ മുട്ടിലിഴയുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെൺകുട്ടികൾ വേദിയിൽ സമ്മാനം വാങ്ങാൻ കയറിയാൽ അധിക്ഷേപിച്ച് ഇറക്കി വിടുക , ക്രിസ്തുമസ് ആഘോഷിക്കരുത് എന്ന് ഫത്‌വ ഇറക്കുക , എൻഎസ്എസ് ക്യാമ്പിൽ എന്ത് പഠിപ്പിക്കണം എന്ന് തിട്ടൂരമിറക്കുക , ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുക , ലിംഗനീതിയെ അംഗീകരിക്കാതിരിക്കുക തുടങ്ങി ആധുനിക സമൂഹത്തിന് യോജിക്കാത്ത നിലപാടുകളുള്ള മത ഭ്രാന്തൻമാരുടെ സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം വിമർശിച്ചു. ആ സമസ്തയുടെ വർഗീയ നിലപാടിനെ വിമർശിച്ച മന്ത്രി അബ്ദുറഹമാനെ സംരക്ഷിക്കാൻ ഒരു സഖാവും രംഗത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമസ്ത ഉത്തരവിടുന്നു ,കോൺഗ്രസും സിപിഎമ്മും വിനീത വിധേയരെപ്പോലെ നാണമില്ലാതെ മുട്ടിലിഴയുന്നു . ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുടെ ഹൃദയവികാരമായ ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് പറയാൻ സമസ്തക്ക് ആര് അധികാരം നൽകിയെന്ന് അദ്ദേഹം ചോദിച്ചു.
സമസ്തയുടെ ഭീഷണിക്ക് മുന്നിൽ മുട്ടിടിച്ച് കോൺഗ്രസ് വിട്ടു നിന്നാൽ അത് ഹിന്ദുക്കളോടുള്ള അവഹേളനമായേ വിലയിരുത്തപ്പെടൂ . സിപിഎമ്മിന് പോളിറ്റ് ബ്യൂറോയേക്കാൾ വലുത് സമസ്ത മുശാവറയാണ് . അതുകൊണ്ട് അവരുടെ നിലപാടിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post