തൃശൂര്‍:പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വടക്കുംനാഥന്‍മണ്ണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ പൂരത്തിന്റെ മാതൃകയുമായി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയാണ് ലക്ഷ്യം.പ്രധാനമന്ത്രിയുടെ റോഡ്‌ഷോയുടെ സമയത്താണ് പൂരം ഒരുക്കാന്‍ പദ്ധതിയിടുന്നത്. 15 ആനകളെ അണിനിരത്തിയാണ് പൂരം നടത്തുന്നത്.
പൂരം നടത്തിപ്പിനായി പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ പതിനഞ്ച് ആനകളെ അണിനിരത്തി 200ഓളം പേരുടെ മേളവുമായി പൂരം നടത്തും.മുന്‍പ് 1986ല്‍ മാര്‍പാപ്പ തൃശൂരില്‍ എത്തിയപ്പോഴാണ് മിനി പൂരം ഒരുക്കിയത്.
തറ വാടക സംബന്ധിച്ച പ്രതിസന്ധി ഇതുവരെ നീങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും പറഞ്ഞു.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ എത്തുന്നത്. മഹിളാസംഗമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ജനുവരി മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനത്താണ് പരിപാടി നടക്കുന്നത്.
Discussion about this post