ആലപ്പുഴ: സിപിഎമ്മിൽ പോര് രൂക്ഷമാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ജി. സുധാകരനെ ഒഴിവാക്കി. മുൻ മന്ത്രിയും ജില്ലയിലെ മുതിർന്ന നേതാവുമായ സുധാകരനെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന പരിപാടിയ്ക്കാണ് സുധാകരനെ ക്ഷണിക്കാതിരുന്നത്. ഞായറാഴ്ചയായിരുന്നു പരിപാടി. ആർ മുരളീധരൻ നായർ സ്മാര ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.
സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്താണ് പുതിയ ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അടുത്തിടെ പാർട്ടിയിലെ ചേരി പോര് രൂക്ഷമായതോടെ പി.പി ചിത്തരഞ്ജൻ ഉൾപ്പെടെയുള്ളവർക്കെതിരെ നേതൃത്വം നടപടി സ്വീകരിക്കുകയും ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയത്.
Discussion about this post