തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് ഇടത് സർക്കാർ കൊട്ടി ഘോഷിച്ച സിൽവർ ലൈന് ദക്ഷിണ റെയിൽവേയുടെ ചുവപ്പു കൊടി. സിൽവർ ലൈൻ നടപ്പിലാക്കിയാൽ അത് റെയിൽവേ മേഖലയെ സാരമായി ബാധിക്കുമെന്നാണ് ദക്ഷിണ റെയിൽവേയുടെ കണ്ടെത്തൽ. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽ വേ ബോർഡിന് കൈമാറി.
കൂടിയാലോചനകൾ ഇല്ലാതെയാണ് നിലവിലെ അലൈൻമെന്റ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് റെയിൽവേ വികസനത്തെ സാരമായി ബാധിക്കും. റെയിൽവേയ്ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് പദ്ധതി നൽകാൻ പോകുന്നത്. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവ്വീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്റ്റാൻഡേർഡ് ഗേജ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. സിൽവർലൈനിനായി റെയിൽവേയ്ക്ക് ഭൂമി വിട്ടുകൊടുക്കാനില്ല. കണ്ണൂരും, കോഴിക്കോടുമുള്ള സ്ഥലം മറ്റ് പദ്ധതികൾക്ക് വേണ്ടി മാറ്റിവച്ചതാണ്. പാലക്കാട്ട് വളവുകളോട് ചേർന്നാണ് സിൽവർലൈൻ വരിക. വളവുകൾ നിവർത്തുന്നത് ഭാവിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post