ഹൈദരാബാദ്: രാമജന്മഭുമിയുമായി ബന്ധപ്പെട്ട് വർഗ്ഗീയ പരാമർശങ്ങൾ നടത്തി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. 500 കൊല്ലമായി നമ്മൾ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്ന സ്ഥലം ഇന്ന് ഒരു ക്ഷേത്രമാണ്, ഇന്ന് അത് നമ്മുടെ കയ്യിലില്ല. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഒവൈസി പറഞ്ഞു. നിങ്ങളുടെ ഹൃദയത്തിൽ വേദന തോന്നുന്നില്ലേ? അത് കൊണ്ട് നിങ്ങൾ ജാഗരൂകർ ആയിരിക്കണം. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കണം ഇന്ത്യയിലെ മുസ്‌ലിം യുവാക്കളോടായി ഒവൈസി പറഞ്ഞു.
നൂറ്റാണ്ടുകളായി തർക്കത്തിൽ നിലനിന്നിരുന്ന ബാബ്‌റി മസ്ജിദ് രാമജന്മ ഭൂമി വിഷയത്തിൽ പരമോന്നത നീതിന്യായ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഹിന്ദു സമൂഹം അവരുടെ പരമ പൂജനീയമായി കണക്കാക്കുന്ന രാമജന്മ ഭൂമിയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ തുടങ്ങിയത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ദശകങ്ങളായി നിലനിന്നിരുന്ന ഒരു പ്രശ്നത്തെ രമ്യമായി പരിഹരിച്ച് രാജ്യം വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകുമ്പോഴാണ്, മുസ്‌ലിം യുവാക്കളുടെ മനസ്സിൽ എന്നേക്കുമായി നിലനിൽക്കുന്ന തരത്തിൽ വർഗ്ഗീയ വിഷം കുത്തിവെക്കുവാനുള്ള പ്രവർത്തനങ്ങളുമായി ഒവൈസിയെ പോലുള്ള നേതാക്കൾ മുന്നോട്ട് പോകുന്നത്.
മുസ്ലീം യുവാക്കൾ ജാഗ്രതയോടെയും ഐക്യത്തോടെയും തുടരണമെന്നും ഒവൈസി പറഞ്ഞു. “നിങ്ങളുടെ പിന്തുണയും ശക്തിയും നിലനിർത്തുക. നിങ്ങളുടെ പള്ളികളിൽ ജനവാസം നിലനിർത്തുക. ഈ മസ്ജിദുകൾ ഞങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ടേക്കാം.മൂന്നോ നാലോ പള്ളികളുടെ കാര്യത്തിൽ ഗൂഢാലോചന നടക്കുന്നതായി നിങ്ങൾ കാണുന്നില്ലേ? എന്ന് തുടങ്ങുന്നു ഒവൈസിയുടെ വാക്കുകൾ. എന്നാൽ വിദേശ അക്രമണകാരികൾ ആക്രമിച്ച് നശിപ്പിച്ച് പള്ളികളാക്കി മാറ്റിയ ഹിന്ദു അമ്പലങ്ങൾ തിരികെ ലഭിക്കുവാനുള്ള കേസുകൾ മാത്രമാണ് നടക്കുന്നതെന്നും മുസ്‌ലിം പള്ളികൾക്കെതിരെയോ അന്യമതങ്ങൾക്കെതിരെയോ ഒരു തരത്തിലുള്ള പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല എന്നുമുള്ള വസ്തുത സൗകര്യ പൂർവ്വം മറച്ചു വച്ചാണ് ഒവൈസി തന്റെ സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി കരുനീക്കങ്ങൾ നടത്തുന്നത്
അതേസമയം ഇതിനെതിരെ ശക്തമായി തിരിച്ചടിച്ച് ബി ജെ പി രംഗത്ത് വന്നു. ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യയാണ് ഒവൈസിക്കെതിരെ ശക്തമായി രംഗത്ത് വന്നത്
2020-ൽ ഹൈദരാബാദിലെ രണ്ട് മസ്ജിദുകൾ, മസ്ജിദ്-ഇ-മുഹമ്മദി, മസ്ജിദ്-ഇ-ഹാഷ്മി എന്നിവ സെക്രട്ടേറിയറ്റ് പണിയാൻ തകർത്തു, എന്നാൽ നഗരത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ ഒവൈസി ഒരക്ഷരം മിണ്ടിയില്ല, അതെന്ത് കൊണ്ടാണ് ? അപ്പോൾ അയാൾക്ക് പള്ളികൾ ഓർമ്മയില്ലേ. മാളവ്യ ചോദിച്ചു
രാമക്ഷേത്രേ പ്രതിഷ്‌ഠയെ വർഗീയവത്കരിക്കുകയും, മുസ്‌ലിം യുവതയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വർഗീയ വിഷം കുത്തിവയ്ക്കുകയും അല്ലാതെ മറ്റൊന്നുമല്ല ഇത്. ബി ജെ പി വ്യക്തമാക്കി. ഇന്ത്യൻ പട്ടാളം അല്പസമയം മാറി നിന്നാൽ ഇവിടെയുള്ള ഹിന്ദുക്കളെ മുഴുവൻ ഞങ്ങൾ ശരിപ്പെടുത്തും എന്ന് പറഞ്ഞ അക്ബറുദിൻ ഒവൈസിയുടെ സഹോദരനാണ് അസദുദ്ദീൻ ഒവൈസി. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് അക്ബറുദിനെ കോൺഗ്രസ് തെലങ്കാനയുടെ സ്പീക്കർ ആക്കിയിരുന്നു
Discussion about this post