തൃശ്ശൂർ: പൂരത്തിന് വടക്കുനാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ട് കയറുന്നതിന് വിലക്കുമായി ഹൈക്കോടതി. തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ചെരുപ്പ് ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്.
കഴിഞ്ഞ പൂരത്തിന്റെ ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കുന്ന തരത്തിൽ ചില സംഭവങ്ങൾ അരങ്ങേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇത് കൂടാതെ ക്ഷേത്ര പരിസരത്തെ മാലിന്യപ്രശ്‌നത്തിൽ സ്വമേധയാ എടുത്ത കേസും ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച് വേണം ആരാധനയെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ച് കടക്കുന്നത് അനുവദിക്കാൻ കഴിയില്ല. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണം എന്ന് കോടതി നിർദ്ദേശിച്ചു.













Discussion about this post