ചെന്നെ: തമിഴ്നാട് ഭാരതീദാസൻ സർവകലാശാലയിലെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഓരോ ബിരുദധാരിക്കും 2047ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാൻ കഴിയുമെന്ന് ചടങ്ങിനിടെ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. നിങ്ങൾ പഠിക്കുന്ന ശാസ്ത്രത്തിന് നാളെ ഒരു കർഷകനെയും സാങ്കേതിക വിദ്യക്ക് സങ്കീർണമായ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ നിങ്ങൾ പഠിക്കുന്ന ഈ ശാസ്ത്രം കൊണ്ട് നാളെ ഒരു കർഷകനെ സഹായിക്കാനാകും. നിങ്ങൾ പഠിക്കുന്ന സാങ്കേതികവിദ്യ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ പഠിക്കുന്ന ബിസിനസ് മാനേജ്മെന്റ് കൊണ്ട് വ്യവസായങ്ങൾ നടത്താനും മറ്റുള്ളവർക്ക് വരുമാന സാധ്യതകൾ ഉണ്ടാക്കിയെടുക്കാനും കഴിയും. ഇത്തരത്തിൽ ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാൻ സഹായിക്കാനാകും’- പ്രധാനമന്ത്രി പറഞ്ഞു.
കവി ഭാരതീദാസന്റെ ‘പുതുയതോർ ഉലകം സെയ്വോം’ എന്ന കവിതയിലെ വരികളും അദ്ദേഹം ഉദ്ദരിച്ചു. ധീരമായ ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്ന അർത്ഥം വരുന്ന ഈ വരികൾ സർവ്വകലാശാലയുടെ മുദ്രാവാക്യം കൂടിയാണ്.
Discussion about this post