ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 263 ജെഎന്‍ 1 കോവിഡ് കേസുകള്‍. ഇതില്‍ പകുതിയോളം കേസുകളും കേരളത്തിലാണ്. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജെഎന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളം (133), ഗോവ (51), ഗുജറാത്ത് (34), ഡല്‍ഹി (16), കര്‍ണാടക 8 മഹാരാഷ്ട്ര (9 ) രാജസ്ഥാന്‍ (5), തമിഴ്നാട് (4), തെലങ്കാന (2), ഒഡീഷ( 1 )എന്നിങ്ങനെയാണ് ജെഎന്‍ 1 കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജെഎന്‍ 1ന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത് ഒരു പ്രത്യേക ‘ വകഭേദം’ ആയി ലോകാരോഗ്യ സംഘടന തരം തിരിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ദ്ധിക്കുകയും ചെയുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കാരണം നിരന്തരമായ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജെഎന്‍ 1 വകഭേദം ഒഴിച്ചാല്‍ രാജ്യത്ത് 573 കോവിഡ് കേസുകളാണ് 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണാടകയിലും ഹരിയാനയിലുമായി രണ്ട് പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.
Discussion about this post