കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചവറ സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബേക്കറിയിൽ ജോലി ചെയ്തുവരികയാണ് പ്രതി. ഇവിടെ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ തന്ത്രപൂർവ്വം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാതെ ആയതോടെ മാതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബിബിന്റെ ഫ്‌ളാറ്റിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. ഇതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിലും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.













Discussion about this post