ശബരിമല: പത്ത് വയസ് പൂർത്തിയാവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ അദ്രിതി എന്ന കുഞ്ഞുമാളികപ്പുറം മലചവിട്ടി അയ്യപ്പനെ ദർശിച്ചത് 50 തവണ. ഏഴുകോൺ കേതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകളായ അദ്രിതിയ്ക്കാണ് ഈ അപൂർവ്വ സൗഭാഗ്യം.എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഒൻപത് മാസം മാത്രം പ്രായമുള്ളപ്പോളാണ് അദ്രിതി ആദ്യമായി മലചവിട്ടിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്ഇന്നലെ വൈകീട്ടാണ് അച്ഛനൊപ്പം അദ്രിതി 50 ാമത്തെ തവണ മലചവിട്ടാൻ എത്തിയത്.കഴിഞ്ഞ ഓണത്തിന് എത്തിയപ്പോൾ മാളികപ്പുറം മേൽശാന്തി ഓണക്കോടി നൽകിയിരുന്നു.
Discussion about this post