ന്യൂഡല്‍ഹി; രാജ്യതലസ്ഥാനത്ത് അതികഠിനമായ ശൈത്യം തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ താപനില 7. 3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.ഇന്ന് പരമാവധി താപനില 15 ഡിഗ്രിയായിരിക്കുമെന്നും , അടുത്ത രണ്ട് ദിവസത്തേക്ക് തണുത്ത കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹിയിലെ പല ഭാഗങ്ങളും വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തന്നെ തുടരുന്നു. ആര്‍കെ പുരത്ത് 379,ലോധി റോഡില്‍ 312, ഐടിഒ ഏരിയയില്‍ 377, ഐജഐ 377, എന്നിങ്ങനെയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത്.
തണുത്ത കാറ്റും മൂടല്‍മഞ്ഞും തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ അടച്ചു. ലക്‌നൗ Fജില്ലയിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്കാണ് ജനുവരി ആറ് വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന ,ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ കഠിനമായ തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ മദ്ധ്യ ,കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനിലയില്‍ 2 -3 ഡിഗ്രി വരെ വര്‍ദ്ധനവുണ്ടാവുമെന്നും , അതിനുശേഷം കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞും ശീതതരംഗം മൂലം ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത മൂടമഞ്ഞിന്റെ കണികയില്‍ മലിനീകരണപദാര്‍ത്ഥം അടങ്ങിയിരിക്കുന്നു. അത് ശ്വസിച്ചാല്‍ ശ്വാസകോശത്തില്‍ തങ്ങിനില്‍കുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ശ്വാസതടസ്സം ,ചുമ ,എന്നി രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ കണ്ണിന് ചുവപ്പ് , വീക്കം എന്നിവയും ഉണ്ടാവുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post