മുംബൈ:പുതിയ ഡിജിറ്റൽ ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്. നിക്ഷേപങ്ങളിൽ 8.85% വരെ എക്സ്‌ക്ലൂസീവ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ഫിക്സഡ് ഡിപ്പോസിറ്റ് ആണ് ആരംഭിക്കാനൊരുങ്ങുന്നത്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ബുക്ക് ചെയ്ത നിക്ഷേപങ്ങൾക്കാണ് നിരക്ക് നൽകുക.
വർഷാവസാനത്തോട് അനുബന്ധിച്ച്, നിക്ഷേപങ്ങൾ ബുക്ക് ചെയ്യാൻ ഡിജിറ്റൽ അസിസ്റ്റഡ് ഡിജിറ്റൽ മോഡ് ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ എഫ്.ഡി സേവിംഗ് അനുഭവത്തെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. ബജാജ് ഫിൻസെർവ് ആപ്പിലെയും വെബ്സൈറ്റിലെയും നടപടികൾ ലളിതവും സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമാണ്.
2024 ജനുവരി 2 മുതൽ, ബജാജ് ഫിൻസെർവ് ആപ്പിലും വെബ്സൈറ്റിലും ബുക്ക് ചെയ്ത സ്ഥിര നിക്ഷേപങ്ങൾക്ക് ബജാജ് ഫിനാൻസ് മുതിർന്ന പൗരന്മാർക്ക് 42 മാസത്തേക്ക് പ്രതിവർഷം 8.85% വരെ ഓഫർ ചെയ്യുന്നു. 60 വയസ്സിന് താഴെയുള്ള നിക്ഷേപകർക്ക് പ്രതിവർഷം 8.60 ശതമാനം വരെ വരുമാനം ലഭിക്കും. പുതുക്കിയ നിരക്കുകൾ 42 മാസത്തേക്ക് പുതിയ നിക്ഷേപങ്ങൾക്കും 5 കോടി രൂപ വരെയുള്ള കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമായിരിക്കും.
ബജാജ് ഫിനാൻസിന് 2023 ലെ കണക്കുകളനുസരിച്ച് സെപ്തംബർ 30-ന് ആപ്പ് പ്ലാറ്റ്ഫോമിൽ 44.68 ദശലക്ഷം നെറ്റ് ഉപയോക്താക്കൾ ഉൾപ്പടെ 76.56 ദശലക്ഷം ഉപഭോക്താക്കളുണ്ട്. data.io റിപ്പോർട്ട് പ്രകാരം പ്ലേസ്റ്റോറിലെ ഫിനാൻഷ്യൽ ഡൊമെയ്നിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട 4-മത്തെ ആപ്പാണ് ബജാജ് ഫിൻസെർവ് ആപ്പ്.
രാജ്യത്തെ ഏറ്റവും വലിയ ഡെപ്പോസിറ്റ് എടുക്കുന്ന എൻഎഫ്ബിസി ആയി കമ്പനി ഉയരുകയും ഇതിൽ കൺസോളിഡേറ്റഡ് ഡെപ്പോസിറ്റ് ബുക്കിൽ 54,821 കോടി രൂപ 1.4 ദശലക്ഷത്തിലധികം നിക്ഷേപങ്ങൾക്കൊപ്പം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പ്രോഗ്രാമിന് സിആർഐഎസ്‌ഐഎലിന്റെ എഎഎ/സ്റ്റേബിൾ, ഐസിആർഎയുടെ എഎഎ (സ്റ്റേബിൾ) എന്നിവയ്ക്കൊപ്പം ഏറ്റവും ഉയർന്ന സ്ഥിരത റേറ്റിംഗുമുണ്ട്, ഇത് നിക്ഷേപകർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിലൊന്ന് വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ആപ്പ് ഉപഭോക്താക്കൾക്ക് വിശാലമായ മ്യൂച്വൽ ഫണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു നിക്ഷേപ വിപണിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
Discussion about this post