തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സാമ്പത്തിക തിരിമറി നടത്തിയ സിഐ.ടി.യു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്‌പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെ സസ്‌പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്
2022ലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ഏറണാകുളം ജില്ലാ ഓഫീസിൽ ജോലിനോക്കവെ മൂവാറ്റുപുഴ യൂണിറ്റിൽ എത്തി അവിടത്തെ ഒരു സ്റ്റാളിന്റെ മൂന്നുമാസത്തെ വാടക രസീത് എഴുതിയെന്നാണ് സജിത്ത് കുമാറിനെതിരെയുളള കുറ്റം. സ്റ്റാളിൻറെ ലൈസൻസിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് ടി എസ് കുമാർ മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും.
ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെ സജിത് ടി എസ് കുമാർ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
Discussion about this post