ന്യൂഡൽഹി: കഴിഞ്ഞ തിങ്കളാഴ്ച്ച ജപ്പാനിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
2024 ജനുവരി 1ന് ജപ്പാനിൽ ഉണ്ടായ ഭൂചലനത്തെ കുറിച്ച് അറിഞ്ഞപ്പോൾ അതിയായ വേദനയും ആശങ്കയും തോന്നിയതായി അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
‘ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ദുരിത ബാധിതർക്ക് ഇന്ത്യയുടെ ഐക്യദാർഡ്യം അറിയിക്കുകയാണ്. ഇന്ത്യയുടെ നിർണായാക പങ്കാളിയെന്ന നിലയിൽ ജപ്പാനുമായുള്ള ബന്ധത്തെ രാജ്യം എന്നും വിലമതിക്കുന്നു. അതിനാൽ ഈ സാഹചര്യത്തിൽ എല്ലാവിധ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇഷിക്കാവ പ്രവിശ്യയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 64 പേർക്കാണ് അപ്രതീക്ഷിത ദുരന്തത്തിൽ 64 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സുനാമി ഭീഷണി ഉയർന്നെങ്കിലും മുന്നറിയിപ്പ് തൊട്ടടുത്ത ദിവസം പിൻവലിച്ചിരുന്നു. ദുരന്തം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ വ്യാപ്യതി ഇപ്പോഴും കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് വാജിമ സിറ്റിയിൽ വീടുകൾ ഉൾപ്പെടെ 25 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
Discussion about this post