താരസുന്ദരി രശ്മിക മന്ദാനയും തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം വൈകാതെ ഉണ്ടാകുമെന്നാണ് അഭ്യൂഹം. ഫെബ്രുവരിയിൽ വിവാഹനിശ്ചയം ഉണ്ടാകുന്നുവെന്നും ഇരുവരുടെയും ബന്ധത്തിന് വീട്ടുകാർ സമ്മതം മൂളിയെന്നുമാണ് വാർത്തകൾ പുറത്ത് വരുന്നത്. എന്നാൽ താരങ്ങൾ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മിക്കവാറും എല്ലാ ആഘോഷങ്ങളിലും രശ്മിക വിജയുടെ വീട്ടിൽ വരാറുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. മാത്രമല്ല, ഇരുവരും അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിലേക്ക് പോയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഗീതാ ഗോവിന്ദം മുതൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയാണ് രശ്മികയും വിജയിയും. ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ച് കാണണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്.വിജയിയും രശ്മികയും ലിവിങ് റിലേഷൻഷിപ്പിലാണെന്ന തരത്തിലും അടുത്തിടെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
അതേസമയം തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഖുഷി. സാമന്ത റൂത്ത് പ്രഭുവാണ് ഈ സിനിമയിലെ നായിക. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തത്.
രൺബീർ കപൂർ നായകനായ ആനിമൽ ആണ് രശ്മികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വലിയ കളക്ഷനായിരുന്നു ചിത്രം നേടിയത്.
Discussion about this post