മലപ്പുറം: വഴിക്കടവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. വഴിക്കടവിൽ എത്തിയ യുവാവ് പെൺകുട്ടിയുമായി കടന്ന് കളയുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. സംഭവത്തിൽ പോക്സോ നിയമ പ്രകാരം ആണ് പോലീസ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post