ടെഹ്‌റാൻ: പൊതുധാർമ്മികത ലംഘിച്ചുവെന്നാരോപിച്ച് ഇറാനിൽ ഒരു സ്ത്രീയ്ക്ക് ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 74 ചാട്ടവാറടിയും തല മറയ്ക്കാത്തതിന് പിഴയുമാണ് ശിക്ഷ.
തെഹ്റാനിലെ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ കുറ്റവാളിയായ 33 കാരി റോയ ഹേഷ്മതി പൊതുധാർമ്മികത ലംഘിച്ചു. അവളുടെ 74 ചാട്ടവാറിനുള്ള ശിക്ഷ നിയമപ്രകാരമും ശരിയത്തോടുകൂടിയും നടപ്പിലാക്കിയെന്നാണ് ജുഡീഷ്യറിയുടെ മിസാൻ ഓൺലൈൻ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
ശിരോവസ്ത്രം ധരിക്കാതെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിന്’ ഏപ്രിലിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥർ പൊതുസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും നിയമങ്ങൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുപിന്നാലെ ഇറാനിലെ എല്ലാ സ്ത്രീകളും കഴുത്തും തലയും മറയ്ക്കാൻ നിയമം അനുശാസിക്കുന്നു












