ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളസന്ദർശനത്തിന് ഒരുങ്ങുന്നു. നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തും. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. ഹെലിപാഡുള്ള ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും.
നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വരൻ. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന മഹിളാ സമ്മേളനത്തിനിടെ സുരേഷ് ഗോപിക്കൊപ്പം മക്കളായ ഭാവ്നി സുരേഷ്, മാധവ് എന്നിവരും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു
സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയിരുന്നു. ജനുവരി 20 തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ സത്കാരം നടക്കും
Discussion about this post