ലക്നൗ: രാമായണത്തിന്റെ ഇതിഹാസ ആഖ്യാനമായ രാമകഥാ ആഘോഷത്തിന് ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന ഉത്സവം മാർച്ച് 24നാണ് അവസാനിക്കുക. ഒരു മാസം നീണ്ടു നിൽക്കുന്ന രാമകഥാ ഉത്സവത്തിൽ അദ്ധ്യാത്മിക രംഗത്തെ പ്രമുഖർ കാലാതീതമായ ശ്രീരാമ ചരിതം ജനങ്ങളിലേക്ക് എത്തിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ ആത്മീയാഘോഷം ജനങ്ങളെ രാമായണത്തിന്റെ സത്തയിൽ മുഴുക്കുകയും ആത്മീയ പ്രബുദ്ധതയ്ക്ക് വേദിയൊരുക്കുകയും ചെയ്യും. മനോഹരമായ രാമകഥ പാർക്കിനുള്ളിലെ കഗ്ഭുസുണ്ടി സ്റ്റേജിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ചിൻമയാനന്ദ ബാപുമാണ് ആദ്യ ഏഴു ദിവസത്തെ ഉത്സവം അനുഗ്രഹീതമാക്കുക. അദ്ദേഹത്തിന്റെ ആകർഷകമായ കഥപറച്ചിൽ രീതി രാമായണത്തിലെ വിവിധ പ്രധാന സംഭവങ്ങളെ ജീവസുറ്റതാക്കും. ദശരഥ മഹാരാജാവിന്റെ ഭക്തിനിർഭരമായ ജീവിതത്തിൽ തുടങ്ങി ശ്രീരാമന്റെയും സീതയുടെയും സന്തോഷകരമായ വിവാഹ ചടങ്ങിൽ അദ്ദേഹത്തിന്റെ കഥാ ആഖ്യാനം അവസാനിക്കും. രാമന്റെ ജനനം, ബാല്യകാല സാഹസികതകൾ, സീതാ സ്വയംവരം എന്നിങ്ങനെ ഓരോ ദിവസവും ഓരോ ഭാഗങ്ങൾ വിവരിക്കും. ചിന്മയാനന്ദ് ബാപ്പുവിന്റെ ഏഴ് ദിവസത്തെ പാരായണത്തിന് ശേഷം, ജനുവരി 15 മുതൽ മഥുരയിലെ മഹന്ത് ദേവകിനന്ദൻ താക്കൂർ ജിയെപ്പോലുള്ള ആത്മീയ നേതാക്കൾ രാമാകഥ ജനങ്ങളിലേക്കെത്തിക്കും.
ജനുവരി 22നാണ് അയോദ്ധ്യാ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് നിർവഹിക്കും. പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ഏവരോടും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കാനും ദീപാവലി ആഘോഷിക്കാനും പ്രധാനമന്ത്രി ആഹ്വനം ചെയ്തിരുന്നു.
Discussion about this post