എറണാകുളം: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ. കേസിലെ ഒന്നാം പ്രതിയായ സവാദാണ് അറസ്റ്റിലായത്. 13 വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
കണ്ണൂരിൽ നിന്നാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം. കുറേ കാലങ്ങളായി ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് സൂചന. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി എൻഐഎ കൊച്ചിയിലേക്ക് കൊണ്ടുവരും. പിടികിട്ടാപുള്ളിയായിരുന്ന സവാദിനെ പിടികൂടുന്നവർക്ക് എൻഐഎ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു.
2010 ജൂലൈയിലാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊസറായിരുന്ന ടി.ജെ ജോസഫിന്റെ കൈ അക്രമി സംഘം വെട്ടിയത്. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ ആറ് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post