തൃശ്ശൂർ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന എൻഎസ്എസിന്റെ നിലപാടിനെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എൻഎസ്എസിന്റേത് വ്യക്തയുള്ള നിലപാടാണ്. ഹിന്ദു സമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതും ആണ്. ഐക്യം ശക്തിപ്പെടുത്തുന്നതുമാണ്. എൻഎസ്എസിന്റെ നിലപാടി അഭിമാനം എന്നും സുരേന്ദ്രൻ പ്രതികരിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ തുറന്ന കത്ത് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകൾക്കുള്ളിൽ നിരവധി പേരാണ് എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് എത്തിയത്.
ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എല്ലാ ഈശ്വര വിശ്വാസികളും പങ്കെടുക്കണം എന്നാണ് സുകുമാരൻ നായരുടെ കത്തിൽ ഉള്ളത്. പങ്കെടുക്കാതിരുന്നാൽ അത് ഈശ്വര നിന്ദയാണ്. ഇതിൽ രാഷ്ട്രീയം കലർത്തരുത് എന്നും അദ്ദേഹം പറയുന്നു.












